ഈ ലേഖനത്തിലേക്ക് കടക്കുമ്പോൾ ജീവിതത്തിൽ ഒഴിവാക്കാവുന്ന ചില കാര്യങ്ങൾ
1ആപ്പിഫിസ് കുടിക്കാതിരിക്കുക അതിലടങ്ങിയിരിക്കുന്ന ചേരുവകൾ ക്യാൻസറിന് കാരണമാകുന്നു എന്നു സംശയിക്കപെടുന്നു.
2 മിണ്ടോസ് പെപ്സിയും കോക്കും കുടിക്കുന്നതിനു മുൻപും പിൻപും കഴിക്കാതിരിക്കുക
3 കുർകുറേ കഴിക്കാതിരിക്കുക കാരണം അതിന്റെ അധിക ഭാഗവും പ്ലാസിറ്റിക്ക് അടങ്ങിയിരിക്കുന്നു വിശ്വസിക്കാനവുന്നില്ലെങ്കിൽ അത് അല്പം കത്തിക്കുക പ്ലാസ്റ്റിക് ഉരുകുന്നത് നിങ്ങൾക്ക് കാണാനാവും( ടൈംസ് ഓഫ് ഇൻഡ്യ റിപ്പോർട്ട്)
ഈ മരുന്നുകൾ കഴിക്കാതിരിക്കുക
ഈ മരുന്നുകൾ കഴിക്കാതിരിക്കുകഇതിൽ അടങ്ങിയിരിക്കുന്നത് പിപിഏ ഹൃദയസ്തംഭനത്തിന് കാരണമാവുന്നു. ഈ മരുന്നുകൾ അമേരിക്കയിൽ നിരോധിച്ചുകഴിഞ്ഞു http://www.hinduonnet.com/thehindu/2003/01/11/stories/2003011105120400.htm
ഡി-കോൾഡ് D-cold
വിക്സാക്ഷൻ 500(vicks action -500)
അക്റ്റിഫൈഡ് (actified
കോൾഡാറിൻ (coldarin
കോസോം(cosome
നൈസ്(nice
നിമുലിഡ്)nimulid
സെട്രിസെഡ്-ഡി(cetrizet-D
ഡി-കോൾഡ് D-cold
വിക്സാക്ഷൻ 500(vicks action -500)
അക്റ്റിഫൈഡ് (actified
കോൾഡാറിൻ (coldarin
കോസോം(cosome
നൈസ്(nice
നിമുലിഡ്)nimulid
സെട്രിസെഡ്-ഡി(cetrizet-D
ഇത്തരം ആയിരക്കണക്കിനു റിപ്പോർട്ടുകൾ വായിച്ചു വിലമതിക്കാത്തവരാണല്ലൊ നമ്മൾ
തീപിടിച്ച ജീവിത പാച്ചിലിനിടയിൽ നമ്മളുടെ മനസ്സിനും ശരീരത്തിനും മൂന്ന് തരത്തിലുള്ള പ്രതിബന്ധങ്ങളെ താണ്ടി നീങ്ങേണ്ടതുണ്ട് . ഇങ്ങനെ തരം തിരിക്കാം കഴിക്കേണ്ടാത്തവ കഴിക്കുവാനുള്ള വാസനകൾ, കേൾക്കേണ്ടാത്തവ കേൾക്കുന്നതിൽ നിന്നും ഒഴിവാകാൻ പറ്റായ്ക, കാണേണ്ടാത്തവയും പ്രവർത്തിക്കേണ്ടാത്തവും ചെയ്ത് വിഹരിക്കുന്നതുമായ ഇടങ്ങൾ.ഇവ മൂന്നും നമ്മുടെ ശരീരത്തിനും മനസ്സിനും ഏൽപ്പിക്കുന്ന ആഘാതങ്ങൾ വലുതാണ്. ആദ്യമാദ്യം ശരീരത്തിലുണ്ടാകുന്ന ക്ഷീണങ്ങളും പ്രയാസങ്ങളും നമ്മൾ ശ്രദ്ധിക്കാതെ പോകും. പക്ഷേ ഒരു സമയം കഴിയുമ്പോൾ നമ്മുടെ ശരീരം നമ്മൾ അവഗണിച്ചുപോന്ന എല്ലാ മാനസിക ശാരീരിക വേദനകൾക്കും കീഴടങ്ങിക്കളയും . അതൊരു വേള ജീവിതത്തെ ആകെ തളർത്തുന്നവയുമായിരിക്കും .
25 , 30 വയസ്സുവരെയ്ക്കും ഓടിചാടി നടന്നശേഷം കുംടുംബജീവിതത്തിന്റെ തിരക്കിലാണ്ട് കഴിയുമ്പോഴാണ് കണ്ണും പൂട്ടി ഓടി മാറുന്ന വർഷങ്ങൾ പ്രായമായ് വരുന്നു എന്ന് തിരിച്ചറിയിക്കുന്നത്. അതിനിടയിൽ നടുവേദനയായും കഴുത്തുവേദനയായും ആർത്രൈറ്റീസ് ആയും പ്രഷറായും പ്രമേഹമായും ഓരോന്നു കടന്നു വരുന്നത്.
പ്രതീക്ഷിച്ചത്രയും ആരോഗ്യമില്ലെ എന്ന് ചിന്തിച്ച് വിഷണ്ണരായാണ് പലരും നിത്യ വ്യായമം പോലുള്ളവയിലേക്ക് തിരിയുന്നത്.
സമയക്കുറവുകൊണ്ട് വ്യായമവും മരുന്നും സമയത്തിനു കഴിക്കുവാൻ സാധിക്കാതെ വരുന്നവരാണ് നാഗരിക ജീവിതത്തിൽ അകപെട്ടുപോയഒരുകൂട്ടർ.അത് പോലെ തന്നെ പാരമ്പര്യമായുള്ള രോഗങ്ങളാൽ വലയുന്നവരാണ് മറ്റൊരു കൂട്ടർ. അണുകുംടുംബങ്ങളുടെ മാനസിക സംഘർഷങ്ങളും കൂടിയാവുമ്പോൾ പൊതു സമൂഹത്തിൽ രോഗാപീഡിതരുടെ സംഖ്യ അനുദിനം വർദ്ധിച്ചുകൊണ്ടെയിരിക്കുന്നു.
ഇതിനിടയിൽ ആരോഗ്യം നിലനിർത്താൻ നമുക്ക് മുന്നിൽ ഏറ്റവും ഏളുപ്പവും ശീഘ്രവുമായ മാർഗ്ഗം ആധുനിക വൈദ്യ ശാസ്ത്രം തന്നെ .
വഴിപിഴച്ച ആതുര സേവന രംഗം
ലക്ഷങ്ങൾ മുടക്കി സീറ്റു നേടി പഠിച്ചു നേടിയ ബിരുദം , കോടികൾ മുടക്കി നിർമ്മിച്ച ആശുപുത്രി, ശതകോടികൾ വിറ്റുവരവു കാത്തിരിക്കുന്ന മരുന്നു കമ്പിനി നിർമ്മിച്ച വ്യവസായി. ഈ ത്രിമൂർത്തികൾക്ക് ഇരയും ഭാഗ്യവും രോഗിയാണ്. രോഗത്തിൽ നിന്ന് രക്ഷിക്കുന്ന ദൈവമായ ഡോക്ടറെ തേടിയെത്തുന്ന രോഗികളെ റിട്ടേൺ കസ്റ്റമേഴ്സാക്കി മാറ്റാൻ കൊതിക്കുന്ന കച്ചവടമായ് അധഃപതിച്ച ആതുര സേവന രംഗം. ഇവയിൽ നിന്നും രക്ഷ സാക്ഷാൽ ദൈവം തമ്പുരാനുപോലും ഉണ്ടാവില്ല.
ടോയ്ലറ്റ് കഴുകാൻ ഏറ്റവും ഉത്തമമായ കോളകളെ പ്രാഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ചേർത്ത് കഴിക്കാവുന്നതെന്ന് അംഗീകരിച്ച്കോടികൾ പ്രതിഫലം പറ്റി മനുഷ്യനെ നാശത്തിലേക്കെറിയാൻ ധാർമികതയെ പണത്തിനു വ്യഭിചരിക്കുന്ന ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ പോലുള്ള , മനുഷ്യ രക്ഷയ്ക്കായ് അരയും തലയും മുറുക്കി രംഗത്തെത്തേണ്ട ഭിഷഗ്വര സംഘടനകൾ. നാലു കാശിനു ജനതയുടെ ജീവനെ വിറ്റു തിന്നാൻ യാതൊരു മടിയും കാണിക്കാത്ത ആതുരാലയങ്ങളും അതിന്റെ നടത്തിപ്പുകാരും ആധുനിക കാലത്തെ വെള്ളയുടുത്ത കശാപ്പുകാരായ് അധഃപതിച്ചിരിക്കുന്നുവോ?. രോഗം വരാതെ രക്ഷപെടേണ്ടത് മനുഷ്യന്റെ അത്യാവിശ്യമായ് മാറിയിരിക്കുകയാണ്. പുതിയ പുതിയ മഹവ്യാധികൾ അവയ്ക്ക് കണ്ടെത്തിയ വാക്സിനുകൾ അവ അഗോള തലത്തിൽ വിൽക്കാനായ് ലോകാരോഗ്യ സംഘടനയുടെ പ്രവർത്തകർക്ക് കൈമടക്കായ് ഡോളർ ചാക്കുകൾ. പുതിയ രോഗം+പുതിയ മരുന്ന്= സഹസ്രകോടികളുടെ ആഗോള വിപണി. ലോകം ഒരു ഗ്രാമമായ് മാറിയപ്പോൾ ആഗോള ഗ്രാമത്തിലെകമലാക്ഷിയാണ് ആതുര സേവന രംഗം. ഏത് കമലാക്ഷിയെന്നു ചോദിച്ചാൽ കളവൊരു കലയാണെങ്കിൽ കമലാക്ഷിയൊരു കലാകാരിയാണെന്ന പഴമൊഴിയിലെ കമലാക്ഷി.
എങ്ങനെ ആരോഗ്യം നിലനിർത്താം
‘ശരീരമാദ്യം ഖലു ധർമ്മ സാധനം‘ എന്നാണ് പൂർവ്വികർ പറഞ്ഞിരിക്കുന്നത്. എന്നുവെച്ചാൽ
ഏറ്റവും ആദ്യം ചെയ്യേണ്ട മനുഷ്യ ധർമ്മം സ്വന്തം ശരീരത്തെ രക്ഷിക്കുകയെന്നതാണ്. അങ്ങനെയാവുമ്പോൾ മനസ്സിന്റെ ഇച്ഛകൾക്കനുസരിച്ചും വിപണി നൽകിയ കാഴ്ചകൾക്കും മദിപ്പിക്കുന്ന രുചികൾക്കും മാത്രമായ് ശരീരത്തിനെ വിട്ടു കൊടുക്കരുത്. പകരം കുറച്ചേറെ പ്രകൃതിയുമായ് ഇണങ്ങുന്ന രുചികളെയും പരിശീലിക്കണം.
ആ പരിശീലനത്തിൽ നിന്നും നിങ്ങൾക്ക് നേടാവുന്ന ഒന്നാണ് ആരോഗ്യവും സുഖവും .
ചേരും പടി ചേർക്കുന്നത് സ്കൂളിൽ പഠിക്കുവാൻ മാത്രമെന്നതാണ് നമ്മുടെ വിചാരം സത്യത്തിൽ അത് ജീവിതത്തിൽ കൂടി പ്രാവർത്തിക്കുവാൻ തുടങ്ങിയാൽ ജീവിതാനന്ദം നിത്യം നിലനിർത്താം .
ശരീരത്തിന്റെ ഇച്ഛകൾ പലപ്പോഴും ചെറു രോഗങ്ങളായ് പ്രകടിപ്പിക്കാറുണ്ട്. ചിലവ കഴിക്കുമ്പോൾ ദഹനമില്ലായ്മ ചിലവയ്ക്ക് പുളിച്ചുതെകിട്ടിൽ ചിലവ ആഹരിച്ചാൽ വയറിളക്കം എന്നതു പോലെ നിങ്ങൾക്ക് തന്നെ ശരീരം ഓരോ ഇൻഡിക്കേഷൻസ് തരാറുണ്ട്. പൂർവ്വികർ പറയാറുണ്ട് നിങ്ങൾ ഏതൊന്നിനെ അമിതമായ് ഇഷ്ടപെടുന്നോ ഏതൊന്നിനെ അമിതമായ് ഭയക്കുന്നോ ഇതും രണ്ടും നിങ്ങളെ പിൻ തുടരുന്നുണ്ടാവും അവ നിങ്ങളുടെ പ്രാരാബ്ദമാവുകയും ചെയ്യും. ഉദാഹരണത്തിന് പഞ്ചസാരയേയോ മധുരത്തെയോ അധികമായ് ഇഷ്ടപെടുന്നതിന്റെ പ്രാരബ്ദമാണ് പ്രമേഹമെന്ന രോഗം. പ്രമേഹമെന്ന വാക്കിന്റെ അർഥം സംസ്കൃതഭാഷയിൽ മേഹം എന്നാൽ മൂത്രം പ്രകർഷേണ അധികമായ് മൂത്രമൊഴിക്കുവാനുള്ള ആഗ്രഹം എന്നു തുടങ്ങി പലതരത്തിൽ ഈ വാക്കിനെ വ്യാഖ്യാനിക്കുന്നു.
അധികമായ് ഇഷ്ടപെട്ട മധുരം നിങ്ങളെ ബാധിച്ചിരിക്കുന്നത് ഒരു പ്രാരബ്ദമായാണ്. പട്ടിയെ ഭയന്നാൽ ഭയപെടുന്നവനെ പിൻ തുടരുന്ന പോലെ ഒന്നിനെയും അമിതമായ് ഇഷ്ടപെടുവാനും അകറ്റുവാനും നിൽകാതെ മദ്ധ്യമാർഗ്ഗം സ്വീകരിക്കുക എന്ന് അനുഭസമ്പന്നരായ മനുഷ്യർ പറയുന്നു.
സംവിദാനന്ദ് http://ayurvichaaram.blogspot.com